മാധ്യമ രംഗം കോര്‍പറേററ് വലയത്തില്‍: മന്ത്രി ഇ.ചന്ദ്രശേഖരന്
മാധ്യമമേഖല കോര്പറേററുകളുടെ നിയന്ത്രണത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അഭിപ്രായപ്പട്ടു. സീനിയര്‍ ജേര്ണലിസ്ററ്സ് യൂണിയന് കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ലയില്‍ ജോര്‍ജ് മാത്യു നഗറില്‍ നടന്ന ചടങ്ങില്‍ മാത്യു ററി.തോമസ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. വീണാ ജോര്‍ജ് എം.യല്‍.എ,മുനിസിപ്പല്‍ ചെയര്മാന് ചെറിയാന് പോളച്ചിറക്കല്‍, പത്തനംതിട്ട പ്രസ്ക്ളബ് പ്രസിഡന്റ് ബോബി എബ്രഹാം, പ്രതാപ് ചന്ദ്ര വര്‍മ്മ എന്നിവര്‍ സംസാരിച്ചു.