ലക്ഷദ്വീപ് ഫിഷറീസ് വകുപ്പില്‍ കൂട്ടസ്ഥലമാറ്റം
കൊച്ചി: ദ്വീപ് സമൂഹത്തിന് നേരെയുള്ള ഭരണകൂടത്തിന്റെ ജനദ്രോഹനടപടികള്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രഫുൽ പട്ടേലിന് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ് സഥലം മാറ്റിയത്. ദ്വീപിന്റെ ചരിത്രത്തിലിതാദ്യമായാണ് ഇത്തരത്തില്‍ വലിയൊരു കൂട്ട സ്ഥലമാറ്റം നടക്കുന്നത്.
അതെസമയം പ്രതിഷേധങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ദ്വീപ് കലക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.