രാജ്യത്ത് ഇന്ധനവില കുതിക്കുന്നു
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനുള്ളില്‍ എട്ട് തവണയാണ് വില കൂടിയത്. പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80 പൈസയും വര്‍ധിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്ബനികള്‍ പറയുന്നത്. ബാരലിന് വില 48 ഡോളറായി ഉയര്‍ന്നു. രാജ്യത്ത് നവംബറില്‍ പെട്രോള്‍ ഉപയോഗം 4.5ശതമാനം ഉയര്‍ന്നു.
എന്നാല്‍ ഡീസല്‍ ഉപയോഗം മുന്‍ വര്‍ഷത്തെക്കാള്‍ 7.3 ശതമാനം കുറഞ്ഞു.വില വര്‍ധിച്ചതോടെ കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.38 രൂപയായി. തിരിവനന്തപുരത്ത് 83 രൂപയാണ് വില. വാക്സിന്റെ വരവ് ഇന്ധന വില വീണ്ടും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.
കോവിഡ് ലോക്ഡൗണ്‍ ഭാഗമായി ഇന്ധന ഉപഭോഗത്തില്‍ വന്ന കുറവിനെത്തുടര്‍ന്ന് വില താഴ്ന്നതോടെ എണ്ണ ഉല്പാദകരായ ഒപെക് ഉല്പാദനം വെട്ടിക്കുറച്ചിരുന്നു.