ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നു
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില വര്‍ധിച്ച് വരികയാണ്. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംതോറും കൂടുന്നത്. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 25 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്.
കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ രാജ്യത്ത് ഇന്ധന വിലയില്‍ ദിനംപ്രതിയുള്ള വര്‍ധനവ് എണ്ണ കമ്ബനികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധന വില അടിക്കടി ഉയരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാല് മുതലാണ് രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റമുണ്ടായി തുടങ്ങിയത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന ശേഷം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 94 കടന്നിരിക്കുകയാണ്. ലിറ്ററിന് 94.10 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.78 രൂപയും.