ഇന്ധന വില വീണ്ടും കൂടി; പെട്രോള്‍ വില 100 കടന്ന് മൂന്ന് സംസ്ഥാനങ്ങള്‍
പെട്രോൾ ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന്27 പൈസയും ഡീസലിന് 31 പൈസ യുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ ഇന്നത്തെ വില 91.99 ഡീസൽ 87.02. തിരുവനന്തപുരം പെട്രോൾ 93.77 ഡീസൽ 88.56. മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില കൂടുന്നത്. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വില 69.04 ഡോളറായി.