ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും, നെഹ്റു ട്രോഫി വള്ളംകളി മത്സരവും ഈ മാസം 31ന്
തിരുവനന്തപുരം : ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും, നെഹ്റു ട്രോഫി വള്ളംകളി മത്സരവും ഈ മാസം 31 ന് നടത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഈ മാസം 10 ന് നടത്താനിരുന്ന ഈ മത്സര വള്ളംകളികൾ പ്രളയക്കെടുതിയെ തുടർന്ന് മാറ്റിവെച്ചതാണ്.