യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നും രണ്ടും പ്രതികളായ ആർ. ശിവരഞ്ജിത്തും എ.എൻ.നസീമും നൽകിയ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. അടുത്ത മാസം നടക്കുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ കോളജിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളായ ആദിലും അദ്വൈതും നൽകിയ അപേക്ഷയും തള്ളി.