കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന പരാതിയില്‍ കെ.എം. ഷാജി എംഎല്‍എയ്ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് വിജിലന്‍സ് എസ്പിയോട് പ്രാഥമിക അന്വേഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ.എം. ഷാജിയുടെ ഭാര്യ രാവിലെ ഇഡിക്ക് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് കല്ലായിയിലെ ഇഡി ഓഫീസിലാണ് അവര്‍ ഹാജരായത്.