Monday, May 20, 2024
 
 
⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു
News

ശ്രീനിവാസനെതിരെയുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു

20 June 2020 09:48 PM

ശ്രീനിവാസൻറെ വിവാദ പരമാർശത്തിൽ മറുപടിയായ ശ്യം രാജിന്റെ കുറിപ്പ് വൈറൽ ആകുന്നു.


താങ്കളെന്ന കലാകാരനെ എന്നും എക്കാലത്തും ആദരിക്കുന്നു അംഗീകരിക്കുന്നു.. ഇനിയും അത് അങ്ങനെ തന്നെ. ഇത് എഴുതുന്നത് അംഗൻവാടിയിൽ പഠിച്ചിട്ടുള്ള ഒരു കുട്ടി മാത്രമല്ല . അങ്കണവാടികളിൽ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയുടെ മകൻ കൂടിയാണ്.

ഈ അങ്കണവാടിയെ അങ്ങ് ചെറുതാക്കി കളയല്ലേ സാറെ... ഇന്ന് ഉന്നതിയിൽ നിൽക്കുന്ന ഏതൊരു വ്യക്തിയുടെയും ആദ്യ പാഠങ്ങൾ പഠിപ്പിച്ചു തന്നത് ഇതേ ടീച്ചർമാർ തന്നെയാണ്...
ഇന്നും എവിടെവച്ച് കണ്ടാലും ഓടിച്ചെന്ന് സ്നേഹത്തോടെ "ടീച്ചറെ" എന്ന് വിളിക്കുന്നതും മനസ്സിലാ നന്മയുള്ളതുകൊണ്ടുമാത്രമാണ്.പലപ്പോഴും അമ്മയോടൊപ്പം പോകുമ്പോൾ അത് നേരിട്ട് കണ്ടിട്ടും ഉണ്ട്.. എല്ലാവരും ഒന്നുമറിയാത്ത പ്രായത്തിൽ ഒരുപാട് മൂത്രവും മലവും അവിടെ ഒഴിച്ചു കളഞ്ഞിട്ടുണ്ട്. ഒരു ശങ്കയും ഇല്ലാതെ അവരത് വൃത്തിയാക്കി തന്നിട്ടുമുണ്ട്.

പിന്നെ താങ്കൾ പറഞ്ഞ കാര്യം തിരുത്തി പറയാൻ കൂടെ ആഗ്രഹിക്കുന്നു.. കൃത്യമായ മാർഗ നിർദ്ദേശം icds പോലുള്ള ഉന്നത ഡിപ്പാർട്മെന്റുകളിൽ നിന്ന് വർഷാവർഷം കുട്ടികളെ എന്ത് പഠിപ്പിക്കണം അവരുടെ ബുദ്ധിവളർച്ച തുടങ്ങിയ കാര്യങ്ങളെപറ്റി വിവരം(ഡോക്ടറേറ്റ് ഉള്ളവർ) ഉള്ളവർ ട്രെയിനിങ് കൊടുത്തതിനു ശേഷമാണു അവർ കുട്ടികളെ പഠിപ്പിക്കുന്നത്. പിന്നെ മറ്റു ചില വസ്തുതകളിലേക്ക്..

നമ്മളൊക്കെ ചെയ്യുന്നതിന് എത്രയോ ഇരട്ടി ജോലിയാണ് തുച്ഛമായ ഓണറേറിയം കൈപ്പറ്റുന്ന അംഗൻവാടി ടീച്ചർമാർ ചെയ്യുന്നത് എന്നറിയാമോ??

1. ഗർഭകാലം മുതൽ വയോവൃദ്ധൻ മാരുടെ കണക്കുവരെ അംഗൻവാടി ടീച്ചർമാരുടെ കൈ വശത്തു നിന്നാണ് ഗവൺമെൻറുകൾ വാങ്ങുന്നത്.

2. ഗർഭിണിയായിരിക്കുമ്പോൾ പോഷകാഹാരം കൊടുക്കുന്നതും, അതാത് സമയത്ത് പലവിധ വിവരങ്ങൾ അറിയിക്കുന്നതും ഇവരാണ്.

3. കുട്ടിയുടെ ജനനം മുതൽ, കുട്ടിയുടെ വെയിറ്റ് കുറഞ്ഞാൽ ദിവസേന ചെന്ന വെയിറ്റ് എടുത്ത് അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ നൽകുന്നതും ഇവരാണ്

4. കുട്ടിക്ക് എന്തെങ്കിലും അംഗവൈകല്യങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ്, പോരായ്മകൾ തിരുത്തുവാൻ സഹായിക്കുന്നതും ഇവരാണ്

5. ഓരോ അംഗൻവാടി പരിസരത്തെയും കൗമാരക്കാരായ കുട്ടികളുടെ എണ്ണം, അംഗവൈകല്യമുള്ള കുട്ടികളുടെ എണ്ണം, മാനസിക വൈകല്യമുള്ള കുട്ടികളുടെ എണ്ണം, 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം, ജാതി തിരിച്ചുള്ള കണക്കുകൾ, കിണർ ഉണ്ടോ, കുളിമുറി ഉണ്ടോ, കക്കൂസ് ഉണ്ടോ, അടുക്കള ഉണ്ടോ, ഓടിട്ട വീട് ആണോ, ടെറസ് വീട് ആണോ, അതോ ഓലമേഞ്ഞ ആണോ ഇതെല്ലാം അതാത് സർക്കാരിന് നൽകുന്നതും ഇവരാണ്.

6. കുട്ടികൾക്കും പ്രായമായവർക്കും പോഷകാഹാരങ്ങൾ അംഗനവാടി മുഖേനയാണ് നൽകുന്നത്.


7. താഴെ തട്ടിലുള്ള എല്ലാ ഡേറ്റ വിവരങ്ങളും അംഗൻവാടി ടീച്ചർമാർ ഇല്ല എങ്കിൽ നിസ്സംശയം നടക്കില്ല എന്ന് തന്നെ പറയാം.


8. അതായത് അത് വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഈ രാജ്യത്ത്, അംഗൻവാടി ടീച്ചർമാരുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ കുട്ടികൾക്കുള്ള (നാളത്തെ പൗരന്മാരുടെ) ഓരോ മാസത്തെ കണക്കുകളും മറ്റും അവരുടെ കൈവശം ഉണ്ട്. അവർ തന്നെയാണ് നമ്മളെ നമ്മൾ ആക്കി മാറ്റിയത് എന്ന് തന്നെ പറയാം. ശ്രീനിവാസൻ അടച്ചാക്ഷേപിക്കുന്നത് നമ്മളെ നമ്മൾ ആക്കിയവരെയാണ്.
പ്രതികരിക്കാതിരിക്കാൻ കഴിയില്ല. പ്രതികരിച്ചു പോകും... കാരണം ഉച്ചക്കുള്ള പയറു കഞ്ഞിയും വൈകുന്നേരതെ ഉപ്പുമാവും ഒരുപാട് അവരുടെ കയ്യിൽ നിന്ന് വാങ്ങി കഴിച്ചിട്ടുണ്ട് (നിർബന്ധം പിടിച്ചു കരയുമ്പോൾ സ്വന്തം അമ്മയെ പോലെ കുറെ വാരി തന്നിട്ടുമുണ്ട്..)

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration