പട്ടം എസ് യു റ്റിയിൽ ടെലി മെഡിസിനും ഹോം കെയർ സൗകര്യവും ആരംഭിച്ചു
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ, പട്ടം ബി ആർ ലൈഫ് എസ് യു റ്റി ആശുപത്രിയിൽ ടെലി മെഡിസിൻ സൗകര്യവും ഹോം കെയറും ആരംഭിച്ചു. തിങ്കൾ മുതൽ ശനി വരെ ഉള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെയാണ് ടെലി മെഡിസിൻ സൗകര്യം ലഭിക്കുക. രോഗികൾക്ക് ഡോക്ടറുമായി വീഡിയോ വഴി ബന്ധപ്പെടാം. കൺസൾട്ടേഷന് ശേഷം പരിചരണം ആവശ്യമുള്ളവർക്ക് ഡോക്ടർ വീട്ടിലെത്തി പരിശോധിക്കുന്ന ഹോം കെയർ സൗകര്യവും ഡയഗ്നോസ്റ്റിക് സേവനങ്ങളും ലഭ്യമാണ്. മരുന്നുകൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കുന്നതാണ്... ബന്ധപ്പെടേണ്ട നമ്പർ :
04714077777, 9745964777