പാലാരിവട്ടം കേസ്: വിജിലന്‍സ് സംഘം ആശുപത്രിയില്‍; ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തും
കൊച്ചി: പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ കാണാന്‍ പ്രത്യേക വിജിലന്‍സ് സംഘം കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലെത്തി.
ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്റെ ആരോഗ്യനില അറിഞ്ഞതിനുശേഷം വിജിലന്‍സ് സംഘം തുടര്‍ നടപടികള്‍ സ്വീകരിക്കും.
എന്നാല്‍ ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. അതേസമയം, അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ആശുപത്രിയുടെ പിആര്‍ഒ നല്കുന്ന വിവരം.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്. എന്നാല്‍ വിജിലന്‍സ് നീക്കം അറിഞ്ഞാണോ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ഒരു സംഘം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലുണ്ട്. വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.