നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് കേസെടുത്ത മൂന്നുപേരുടെ പേര് പൊലീസ് പുറത്തുവിട്ടു
നിപ സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. സന്തോഷ് അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ സെൽ നിരീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു.