എം ശിവശങ്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
തിരുവനന്തപുരം > നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും കാരണം ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കാര്‍ഡിയാക് ഐസിയുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കൈമാറിയതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ എത്തിയിരുന്നു.
ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തി. 24 മണിക്കൂര്‍ കൂടി ഐസിയു നിരീക്ഷണത്തില്‍ കഴിയണം.