Thursday, April 18, 2024
 
 
⦿ 'ചിലർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാര'; കേരളസ്റ്റോറിയിൽ ഇടുക്കി രൂപതക്കെതിരെ ലത്തീൻഅതിരൂപത മുഖപത്രം ⦿ എറണാകുളം മണ്ഡലം സ്ട്രോംഗ് റൂം, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ ദർഘാസ് ക്ഷണിച്ചു ⦿ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിതാ കമ്മിഷന്‍ ⦿ വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ⦿ നാടിന്റെ വികസനത്തിന് വേണ്ടി എല്ലാരും വോട്ട് ചെയ്യണം: കളക്ടർ ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ ⦿ ചാലക്കുടി മണ്ഡലം സ്ട്രോംഗ് റും, വോട്ടെണ്ണൽ കേന്ദ്രം സജ്ജീകരിക്കൽ: ദർഘാസ് ക്ഷണിച്ചു ⦿ അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ വോട്ടർ ബോധവത്കരണത്തിനായി കയാക്കിംഗ് സംഘടിപ്പിച്ചു ⦿ ചെലവ് രജിസ്റ്റർ പരിശോധന വ്യാഴാഴ്ച ⦿ ദൂരദർശൻ ലോഗോയും കാവിയടിച്ച്‌ മോദി സർക്കാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്; ജനറല്‍ ഒബ്‌സര്‍വര്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു ⦿ ജില്ലാ കളക്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു ⦿ തെലങ്കാനയിൽ മദർ തെരേസ സ്‌കൂൾ ആക്രമിച്ച്‌ സംഘ്‌പരിവാർ; വൈദികർക്ക്‌ മർദനം, മാനേജരെ ജയ്‌ ശ്രീറാം വിളിപ്പിച്ചു ⦿ പോളിംഗ് ബൂത്തും ബാലറ്റ് പേപ്പറും വീട്ടിലെത്തി ⦿ വരൂ, നടക്കൂ … നാടിനായി ⦿ തൃശൂര്‍ പൂരം: ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക ഉത്തരവിറക്കി ⦿ കെ കെ ശൈലജ ടീച്ചർക്കെതിരായ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ് ⦿ ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി ⦿ 19ന് തൃശൂരിൽ പ്രാദേശിക അവധി ⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
News

എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

23 November 2020 12:13 PM

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മാറ്റി. ഡിസംബര്‍ രണ്ടിലേക്കാണ് മാറ്റിയത്. ഇ.ഡിയുടെ മറുപടി ലഭിക്കാനുള്ളതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഡിസംബര്‍ രണ്ടിന് ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷന്‍ ഹാജരാകും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈകോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ല എന്നാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ പറയുന്നത്. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ശിവശങ്കര്‍ വാദിച്ചു.

താന്‍ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. ജാമ്യ ഹരജി തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ വിളിച്ചുവെന്ന് പറയുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യംചെയ്തിട്ടില്ലെന്ന കാര്യവും കോടതി പരാമര്‍ശിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ ഹൈകോടതിയെ അറിയിച്ചു.

സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് ലഭിച്ച പണം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ചതാണെന്ന ആദ്യ നിലപാട് ഇ.ഡി മാറ്റി. വിവിധ ഏജന്‍സികളില്‍ നിന്ന് കൈപ്പറ്റിയ കൈക്കൂലി തുകയാണ് സ്വപ്ന സുരേഷിന്‍റെ പേരിലുള്ള ലോക്കറില്‍ താന്‍ സൂക്ഷിച്ചിട്ടുള്ളതെന്ന ബാലിശമായ ആരോപണങ്ങള്‍ തെളിവില്ലാതെ ഇപ്പോള്‍ ഉന്നയിക്കുകയാണെന്നുമാണ് ശിവശങ്കര്‍ ഹൈകോടതിയെ അറിയിച്ചിട്ടുള്ളത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration