ലൈഫ് മിഷന് അഴിമതി; എം ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സംസ്ഥാന വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ജയിലില്‍ എത്തിയാകും വിജിലന്‍സ് ശിവശങ്കറിനോട് വിവരങ്ങള്‍ ആരായുക.
ലോക്കറില്‍ നിന്നും കണ്ടെടുത്ത തുക ലൈഫ് മിഷന് അഴിമതിയിലൂടെ ലഭിച്ച പണമെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ലോക്കറില്‍ നിന്നും കണ്ടെടുത്തത് അഴിമതിയിലൂടെ ലഭിച്ച പണമാണെന്നും, ശിവശങ്കറിന് അഴിമതിയെക്കുറിച്ച് അറിയാമായിരുന്നു എന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.
ശിവശങ്കറിന് പുറമേ ആക്സിസ് ബാങ്കിലെ രണ്ട് ജീവനക്കാരെയും വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ഡോളറിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ബാങ്ക് ജീവനക്കാര്‍ക്ക് മേല്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.