നിപ: എറണാകുളത്ത് താത്കാലിക ലാബ് സംവിധാനം നാളെ മുതൽ
സാമ്പിളുകൾ പൂനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായാണ് സുപ്രധാന നടപടി
നിപ പരിശോധയ്ക്കുള്ള താൽക്കാലിക സംവിധാനം വ്യാഴാഴ്ച രാവിലെയോടെ കൊച്ചിയിൽ പ്രവർത്തനം തുടങ്ങും. പരിശോധനയിലെ കാലതാമസം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ: ഗംഗാഖേദ്കർ ന്യൂസ് 18 നോട് പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ കേന്ദ്രസർക്കാർ അന്തരാഷ്ട്ര സഹായം തേടും