ജി - 7 ഉച്ചകോടി മാറ്റിവെച്ചു : ക്ഷണിതാക്കളുടെ പട്ടികയില്‍ ഇന്ത്യയും
വാഷിംഗ്ടണ്‍ : ജൂണ്‍ അവസാനവാരത്തോടെ നടക്കേണ്ടിയിരുന്ന ജി- 7 ഉച്ചകോടി മാറ്റിവെച്ചു. യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫ്ലോറിഡയിലെ കേപ് കനാവറയില്‍ നിന്നും വാഷിഗ്ടണിലേക്ക് മടങ്ങുന്നതിനിടെ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ജി- 7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ കൂട്ടമാണെന്നു ട്രംപ് പറഞ്ഞു. യു എസ്, ഇറ്റലി, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യു കെ, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ജി -7.