അമേരിക്കന്‍ തിരഞ്ഞെടുപ്പ് ; പരാജയം അംഗീകരിക്കാതെ ട്രംപ്
ന്യൂയോര്‍ക് ; യു എസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതെ ട്രംപ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പേ തന്നെ താന്‍ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് ട്രംപ്, എതിര് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ലീഡ് ഉയരുന്നതിന് അനുസരിച്ച്, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
രണ്ടാമൂഴം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അതുകൊണ്ടാണ് ബൈഡന് കേവലഭൂരിപക്ഷം നേടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് തൊട്ടുമുന്‍പും ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പെന്‍സില്‍വേനിയ ഉള്‍പ്പെടെയുള്ള നിര്‍ണായകസംസ്ഥാനങ്ങളില്‍ വിജയിച്ചതോടെ ബൈഡന് ട്രംപിനെ പരാജയപ്പെടുത്തുകയായിരുന്നു. ഒപ്പം അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.