ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ: വിമര്‍ശനവുമായി ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.
ജോ ബൈഡനുമായുള്ള സംവാദത്തിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.