തുടര്‍ച്ചയായ വര്‍ധനവിന് ശേഷം മാറ്റമില്ലാതെ ഇന്ന് ഇന്ധന വില
കൊച്ചി: സംസഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ വര്‍ധനവിന് ശേഷം ആണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. 90.85 രൂപയാണ് ഇന്ന് കൊച്ചിയിലെ പെട്രോള്‍ വില, ഡീസല്‍ വില 85.49 രൂപയാണ്.
തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ വിലവര്‍ധനവിന് ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. പെട്രോളിന് മൂന്നേകാല്‍ രൂപയും ഡീസലിന് മൂന്നര രൂപയും ആണ് കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ കൂടിയത്.