ഇന്ധന വില വീണ്ടും കൂട്ടി
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഈ മാസം ഇത് 13-ാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 95.49 രൂപയും ഡീസലിന് 90.63 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 93.54 രൂപയും ഡീസലിന് 88.86 രൂപയുമായി.