റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകില്ല, ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
ന്യൂ ഡല്‍ഹി: ജനിതമാറ്റ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ബോറിസിനെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നു.
ക്ഷണം ബോറിസ് സ്വീകരിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് വ്യക്തമാക്കി.
അതേസമയം ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടീഷ് വക്താവ് അറിയിച്ചത്.
ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടണ് സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബോറിസിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനിരുന്നത്.