Monday, May 20, 2024
 
 
⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു
News

ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് വിദേശ ഇന്ത്യക്കാര്‍ക്കായി മരുന്നുകള്‍ എത്തിച്ചു നല്‍കും

07 May 2020 07:55 PM

കൊച്ചി: കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ പവിദേശ ഇന്ത്യക്കാർക്കായി മരുന്നുകൾ എത്തിച്ച് നൽകാൻ ബ്ലൂഡാർട്ട് എക്സ്പ്രസ്. ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്‌സ്പ്രസ് എയറും, സംയോജിത ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണ, ലോജിസ്റ്റിക്‌സ് കമ്പനിയും ഡ്യൂയിഷ് പോസ്റ്റ് ഡിഎച്ച്എല്‍ ഗ്രൂപ്പിന്റെ ഭാഗവുമായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് ആണ് വിദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. മരുന്നുകൾ ആവശ്യമുള്ളവർ ഏതെങ്കിലും ബ്ലൂഡാര്‍ട്ട്/ഡിഎച്ച്എല്‍ കൗണ്ടറിലെത്തി സാധുവായ മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ അവരുടെ വിദേശത്തുള്ള കുടുംബത്തിനും/ കൂട്ടുകാര്‍ക്കും ഡോര്‍-ടു-ഡോര്‍ എക്‌സ്പ്രസ് സര്‍വീസിലൂടെ മരുന്നുകള്‍ എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ബ്ലൂഡാര്‍ട്ട് ടീമുകള്‍ ആവശ്യ സാധനങ്ങള്‍ അടിയന്തരമായി എത്തിക്കുന്നതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവും രാജ്യാന്തരവുമായ വിതരണം ഉറപ്പു വരുത്താനായി കമ്പനി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് ശക്തമായ വ്യോമ, ഗ്രൗണ്ട് എക്‌സ്പ്രസ് നെറ്റ്‌വര്‍ക്കുകള്‍ പിന്തുണ നല്‍കുന്നു.
കൂടാതെ, സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപാലിറ്റികള്‍, ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ അഭ്യര്‍ത്ഥന പ്രകാരം ആവശ്യ വസ്തുക്കള്‍ ഇന്ത്യയിലുടനീളം ദിവസവും കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷാഘാത കുട്ടികള്‍ക്കുള്ള പ്രത്യേക ഭക്ഷണം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കാന്‍സര്‍ ബാധിത കുട്ടികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള മാസ്‌കുകള്‍, പ്രത്യേക താപനിലയില്‍ സൂക്ഷിച്ച് എത്തിക്കേണ്ട മരുന്നുകള്‍ തുടങ്ങിയവയും ചരക്കുകളില്‍പ്പെടുന്നു. ബ്ലൂഡാര്‍ട്ട് സ്വയം മെഡിക്കല്‍ എയര്‍ കാര്‍ഗോ വെബ്‌സൈറ്റിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: കേരളത്തില്‍ മധുസൂദനന്‍ നായരെ +91 99958 82825 നമ്പറില്‍
ബന്ധപ്പെടാം.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration