മത്സ്യമില്ല, ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
ആലപ്പുഴ: കഴിഞ്ഞ ഒന്‍പത് മാസമായി ജില്ലയിലെ മത്സ്യബന്ധന മേഖല ദുരിതത്തില്‍. മത്സ്യലഭ്യത കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടെ വള്ളങ്ങളില്‍ ഭൂരിഭാഗവും കടപ്പുറത്തു വിശ്രമത്തിലായി. ഇരുപത് വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ പ്രതിസന്ധിയാണ് മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയും ഇപ്പോള്‍ അനുഭവിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായാണ് മത്സ്യ ലഭ്യത കുറഞ്ഞു തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. മത്തി, കൊഴുവ, അയല എന്നിവ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായി 4 വര്‍ഷം വരെ നിലയുറപ്പിക്കുമായിരുന്നു. എന്നാലിപ്പോള്‍ ഒരു പ്രദേശത്ത് മത്സ്യലഭ്യതയുണ്ടായാല് തൊട്ടടുത്ത ദിവസംതന്നെ അപ്രത്യക്ഷമാവുന്ന സ്ഥിതിവിശേഷമാണ്. കാലാവസ്ഥാ വ്യതിയാനവും ഇതിനൊരു കാരണമാണ്.