ജനപ്രതിനിധികള്‍ വോട്ടവകാശം വിനിയോഗിച്ചു
മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എം.എം മണി, എ. രാജ, പി.ജെ ജോസഫ് എന്നിവര്‍ ഇടുക്കി ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഒന്നാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. വാഴത്തോപ്പ് ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ ഭാര്യ റാണിയോടൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
എം എം മണി എംഎല്‍എ ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ 20ഏക്കര്‍ സെര്‍വ് ഇന്ത്യ എല്‍പിസ്‌കൂളില്‍ രണ്ടാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. എ.രാജ എംഎല്‍എ ദേവികുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുണ്ടള ഈസ്റ്റ് ഡിവിഷന്‍ എഎല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്തു. പി.ജെ ജോസഫ് എംഎല്‍എ പുറപ്പുഴ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.

