തദ്ദേശ തിരഞ്ഞെടുപ്പ്: ഇടുക്കിയില്‍ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പ് ദിനത്തില്‍ ജില്ലയില്‍ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. 17 ഡി.വൈ. എസ്. പിമാര്‍, 51 ഇന്‍സ്‌പെക്ടര്‍മാര്‍, 238 എസ് ഐ/എ. എസ്. ഐ, 1842 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 84 ഹോംഗാര്‍ഡുമാര്‍, 177 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍, എക്‌സൈസ്, മോട്ടോര്‍ വാഹനവകുപ്പ്, വനം വകുപ്പുകളില്‍ നിന്നായി 92 ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് വോട്ടെടുപ്പ് ദിനത്തില്‍ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.

