തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 93 സ്ഥാനാർഥികൾ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം 24ന് വൈകിട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 93 സ്ഥാനാർത്ഥികൾ. ആകെ 128 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. 35 പേർ പത്രിക പിൻവലിച്ചു.

