നവജാത ശിശു സംരക്ഷണ വാരാചരണത്തിന് തുടക്കമായി
‘നവജാതശിശു സംരക്ഷണം എല്ലാ സ്പർശനവും എല്ലാ സമയത്തും, എല്ലാ കുട്ടികൾക്കും’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള നവജാത ശിശു സംരക്ഷണ വാരാചരണം നവംബർ 21 വരെ ജില്ലയിൽ നടക്കും. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം ഇടുക്കി ,മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെയും നവജാത ശിശു സംരക്ഷണ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ഹാളിൽ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ടോമി മാപ്പലകയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കെ എൻ ഉദ്ഘാടനം ചെയ്തു.
‘ഇപ്പോൾ പ്രവർത്തിക്കുക വർത്തമാനം സംരക്ഷിച്ചാൽ ഭാവി സുരക്ഷിതമാകും’ എന്നതാണ് ഈ വർഷത്തെ ലോക ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ സന്ദേശം. ആൻറി മൈക്രോബിയൽ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ജില്ലയിൽ നടപ്പിലാക്കുന്നതായി ഡിഎംഒ അറിയിച്ചു. ആൻറിബയോട്ടിക് ലിറ്ററസി കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ ഉള്ളവർക്ക് ബോധവൽക്കരണ ക്ലാസ്സുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
ഇടുക്കി മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻറ്തല മേധാവികൾ, ഹൗസ് സർജന്മാർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ ആരോഗ്യ കേരളം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

