പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ഉയർത്തും
ഡിസംബര്‍- ജനുവരി മാസങ്ങളില്‍ കനാലുകളിലൂടെയുള്ള ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും നവംബര്‍ 18 മുതല്‍ പൂര്‍ണമായും അടച്ച് പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍ സംഭരണ ശേഷിയിലേക്കും ജലനിരപ്പ് ഉയർത്തും. റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശത്ത് താമസിക്കുന്നവരും ബരേജിന്റെ താഴെ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

