തദ്ദേശ തെരഞ്ഞെടുപ്പ്: ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ ജില്ല-താലൂക്ക് തലത്തിൽ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡിന് ചുമതല നൽകി.

