Tuesday, November 11, 2025
 
 
⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി ⦿ സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ ⦿ നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി ⦿ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ ⦿ ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം ⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിനായി ഇടുക്കി ജില്ല സജ്ജം

11 November 2025 12:00 PM

* വോട്ടെടുപ്പ് ഡിസംബര്‍ 9ന്


ഇടുക്കി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു. രണ്ട് ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പില്‍  ആദ്യഘട്ടത്തിലായി ഡിസംബര്‍ 9 നാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബര്‍ 14നാണ്. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം.


നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം നവംബര്‍ 24 വരെ പിന്‍വലിക്കാം. ആകെ 1192 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 1119 പോളിംഗ് സ്‌റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 73 എണ്ണം മുനിസിപ്പാലിറ്റിയിലുമാണ്. പോളിംഗ്‌സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിനുശേഷമുള്ള അവയുടെ ശേഖരണത്തിനും ആവശ്യമായ വിതരണ-സ്വീകരണകേന്ദ്രങ്ങള്‍ കണ്ടെത്തി.


ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ എട്ട് കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി തലത്തില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു. ഗ്രാമപഞ്ചായത്തില്‍ നൂറും മുനിസിപ്പാലിറ്റിയില്‍ ഏഴും സെക്ടറുകളാണുള്ളത്.


ജില്ലയില്‍ 2194 കണ്‍ട്രോള്‍ യൂണിറ്റ് 6467 ബാലറ്റ് യൂണിറ്റ് എന്നിവ തിരഞ്ഞെടുപ്പിനായി സജ്ജമാണ്. തെരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, ബ്ലോക്ക് തല ട്രെയിനര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന പരിപാടി നേരത്തെ സംഘടിപ്പിച്ചിരുന്നു.


ജില്ലയിലെ തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളുടെ എണ്ണം

ഗ്രാമപഞ്ചായത്ത്-52

മുനിസിപ്പാലിറ്റി- 2

ബ്ലോക്ക് പഞ്ചായത്ത്-8

ജില്ലാ പഞ്ചായത്ത്- 1


ആകെ വാര്‍ഡ്/ ഡിവിഷനുകള്‍

ഗ്രാമപഞ്ചായത്ത്- 834

മുനിസിപ്പാലിറ്റി- 73

ബ്ലോക്ക് പഞ്ചായത്ത്-112

ജില്ലാപഞ്ചായത്ത്-17


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration