ചെറുപറമ്പ് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മാറാക്കര പഞ്ചായത്തിലെ ചെറുപറമ്പ് ഗവ. എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി ചെലവഴിച്ചാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷരീഫ ബഷീര്‍, നജ്മത്ത് പാമ്പലത്ത്, ഷംല ബഷീര്‍, ഒ.കെ. സുബൈര്‍, മന്‍സൂറലി മാസ്റ്റര്‍, ലീല നാരായണന്‍, ഒ.പി. കുഞ്ഞിമുഹമ്മദ്, റഷീദ് പാറമ്മല്‍, കെ.പി. നാസര്‍ ബാവ, കെ.പി. അനീസ്, അജിത് കുമാര്‍, എ.കെ. നിസാര്‍, കെ.പി. നാരായണന്‍, ഒ.പി. സൈഫുദ്ദീന്‍, സാജിത, വി.പി. ഷാജു, ജംഷാദ് കല്ലന്‍, കെ.പി രമേഷ്, മൂര്‍ക്കത്ത് അഹമ്മദ് മാസ്റ്റര്‍, വി.കെ. ഷഫീഖ്, ഫിറോസ് പള്ളിമാലില്‍, ശശി പൂവ്വന്‍ചിന, അബ്ദു തെക്കരകത്ത്, എം. മുകുന്ദന്‍, സുലൈഖ ടീച്ചര്‍, ഫസീല ടീച്ചര്‍, ജമീല ടീച്ചര്‍, ടി. മൊയ്തിന്‍ കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

