Tuesday, November 11, 2025
 
 
⦿ പാകിസ്ഥാനിൽ സ്ഫോടനം: ഇസ്ലാമാബാദിൽ ചാവേർ‌ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു ⦿ നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു ⦿ ഡല്‍ഹി സ്‌ഫോടനം; ‘ഉത്തരവാദികളായവരെ വെറുതെ വിടില്ല’ ; രാജ്‌നാഥ് സിങ് ⦿ ഡല്‍ഹിയിൽ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം ⦿ ഡൽഹി സ്ഫോടനം: സംസ്ഥാനത്തും കനത്ത ജാഗ്രത ⦿ ഡല്‍ഹി സ്‌ഫോടനം; 10 മരണം സ്ഥിരീകരിച്ചു, 26 പേർക്ക് പരുക്ക് ⦿ ചെങ്കോട്ട സ്‌ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു ⦿ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് ⦿ തിരുവനന്തപുരം മെട്രോ റൂട്ടിന് അംഗീകാരം ⦿ കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ⦿ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി ⦿ ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ⦿ മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ ⦿ 'പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം'; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി ⦿ ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും ഇടതുസഖ്യം നേടി; മലയാളിയായ കെ ഗോപിക വൈസ് പ്രസിഡന്റ് ⦿ പോക്സോ കേസ് പ്രതി 25 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ ⦿ തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ ⦿ 4K യിൽ “അമരം” നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ⦿ സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം ⦿ അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് മുത്തശ്ശി ⦿ ചരിത്ര നേട്ടം; തിരു. മെഡിക്കൽ കോളേജില്‍ മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ വിജയകരം ⦿ ‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; രാഹുൽ ​ഗാന്ധി ⦿ സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ ⦿ നിലമ്പൂർ വനമേഖലയിൽ രണ്ട് കൊമ്പനാനകളുടെ ജഡം കണ്ടെത്തി ⦿ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ ⦿ ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയം ⦿ കേരളത്തിന് എസ്എസ്‌കെ ഫണ്ട് ആദ്യ ഗഡുവായി 92.41 കോടി രൂപ അനുവദിച്ചു ⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍

മന്ത്രിസഭാ തീരുമാനങ്ങൾ (05/11/2025)

05 November 2025 11:55 PM


➣ ആരോഗ്യ വകുപ്പിൽ തസ്തികകൾ



ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില് 202 ഡോക്ടര്മാരുടെ തസ്തികകൾ സൃഷ്ടിക്കും.



കാസര്ഗോഡ്, വയനാട് മെഡിക്കല് കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും.




➣ തസ്തിക



കേരള പോലീസ് അക്കാദമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളില് രണ്ട് ആർമറർ പോലീസ് കോൺസ്റ്റബിൾ തസ്തികകൾ വീതം ആകെ 4 തസ്തികകൾ സൃഷ്ടിച്ചു.




➣ കായിക താരങ്ങൾക്ക് ഇൻക്രിമെൻ്റ്



ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗ് ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അവതി രാധികാ പ്രകാശിന് മൂന്നും, സ്വിമ്മിംഗ് ഇനത്തിൽ വെളളി മെഡൽ നേടിയ ഷിബിൻ ലാൽ.എസ്.എസ്-ന് രണ്ടും അഡ്വാൻസ് ഇൻക്രിമെൻ്റ് അനുവദിക്കും.




➣ നിയമനം



ഹൈക്കോടതിയിലെ സീനിയര് ഗവണ്മെന്റ് പ്ലീഡര്മാരുടെ രണ്ട് ഒഴിവുകളിലേക്ക് നിലവില് ഗവണ്മെന്റ് പ്ലീഡര്മാരായ കൊച്ചി വടുതല സ്വദേശി വി എസ് ശ്രീജിത്ത്, എറണാകുളം നോര്ത്ത് സ്വദേശി ഒ വി ബിന്ദു എന്നിവരെ നിയമിക്കും. ശേഷിക്കുന്ന രണ്ട് സീനിയര് ഗവണ്മെന്റ് പ്ലീഡര്മാരുടെ ഒഴിവികളിലേക്ക് കൊച്ചി സൗത്ത് ചിറ്റൂര് സ്വദേശി എം എസ് ബ്രീസ്, കൊച്ചി തണ്ടത്തില് ഹൗസിലെ ജിമ്മി ജോര്ജ് എന്നിവരെയും നിയമിച്ചു.



ഗവണ്മെന്റ് പ്ലീഡര്മാരായി കൊച്ചി കടവന്ത്ര സ്വദേശി രാജി ടി. ഭാസ്കർ, മട്ടാഞ്ചേരി സ്വദേശി ജനാർദ്ദന ഷേണായ്, കൊച്ചി പവർ ഹൗസ് എക്സ്റ്റൻഷൻ റോഡിൽ താമസിക്കുന്ന എ. സി. വിദ്യ, കാക്കനാട് സ്വദേശി അലൻ പ്രിയദർശി ദേവ്, ഞാറക്കൽ സ്വദേശി ശില്പ എൻ. പി, കൊല്ലം, പുനലൂർ സ്വദേശി നിമ്മി ജോൺസൻ എന്നിവരെ നിയമിച്ചു.




➣ ഡിജിറ്റൽ റീ സർവേ പ്രവര്ത്തന ചെലവ് ആര് കെ ഐ വഹിക്കും



സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല് റീ സര്വ്വേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്ത്തനങ്ങളുടെ 2026 മാര്ച്ച് 31 വരെയുള്ള ചെലവുകള്ക്കായി 50 കോടി രൂപ റീബില്ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടില് നിന്നും അനുവദിക്കും.




➣ ശമ്പള പരിഷ്ക്കരണം



കേരള ലാൻഡ് ഡെവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2016 ഏപ്രില് ഒന്ന് പ്രാബല്യത്തിൽ അനുവദിക്കും.



കെല്ട്രോണിലെ എക്സിക്യൂട്ടിവ്, സൂപ്പര്വൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില് ഒന്ന് പ്രാബല്യത്തില് നടപ്പാക്കും.




➣ പുനഃസംഘടിപ്പിച്ചു



മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചു. ചെയര്മാനായി ഹൈക്കോടതി റിട്ട. ജഡ്‌ജ് സി.എൻ. രാമചന്ദ്രൻ നായർ, അംഗങ്ങളായി തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊട്ടാരക്കര സ്വദേശി ജി.രതികുമാർ എന്നിവരെ ഉള്പ്പെടുത്തി.




➣ പുനര്നിയമനം



സുപ്രീം കോടതി സ്റ്റാന്റിംഗ് കൗണ്സിലര്മാരായി സി കെ ശശി, നിഷെ രാജന് ഷോങ്കര് എന്നിവരെ 2025 ജൂലൈ 23 മുതല് മൂന്ന് വര്ഷ കാലയളവിലേക്ക് പുനര്നിയമിച്ചു.




➣ സേവന കാലാവധി ദീര്ഘിപ്പിച്ചു



കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായ ഷീല തോമസ് ഐ.എ.എസ് (റിട്ട.)ന്റെ സേവന കാലാവധി, 09-09-2025 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.



ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിംഗ് ഡയറക്ടറായുമുള്ള ജോൺ സെബാസ്റ്റ്യൻ്റെ സേവന കാലാവധി ദീർഘിപ്പിച്ചു.




➣ ഭേദഗതി



അഴീക്കല് തുമറമുഖ വികസനത്തിനായി മലബാർ ഇൻ്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് സമർപ്പിച്ച, ഡി.പി.ആറിനും Centre for Management Development (CMD) തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ടിനും അംഗീകാരം നല്കിയ 22-08-2024 ഉത്തരവിലെ നിബന്ധനകള് ധന വകുപ്പിന്റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യും.




➣ സർക്കാർ ഗ്യാരന്റി



സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 300 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരന്റി 15 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിയ്ക്കും.




➣ പാട്ടത്തിന് നല്കും



ഇടുക്കി ആര്ച്ച് ഡാമിനോട് ചേര്ന്ന് രണ്ട് ഏക്കര് ഭൂമി തീയേറ്റര് സമുച്ചയം നിര്മ്മിക്കുന്നതിന് കെഎസ്എഫ്ഡിസിക്ക് പാട്ടത്തിന് നല്കും. പ്രതിവര്ഷം ആര് ഒന്നിന് 100 രൂപ നിരക്കിലാണ് 10 വര്ഷത്തിന് പാട്ടത്തിന് നല്കുക.





Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration