കരിമ്പ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് കരിമ്പ ഗ്രാമപഞ്ചായത്തില്‍ കെ പ്രേംകുമാർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പ എച്ച്.ഐ.എസ് ഹാളിൽ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജ്കുമാര്‍ പ്രോഗ്രസ് റിപ്പോർട്ട് അവതരണം നടത്തി. വൈസ് പ്രസിഡന്റ് കോമളകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.സി ഗിരീഷ്, ജയാ വിജയൻ, ജാഫർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമ്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ-ഹരിതകർമ്മ സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

