വിരമിച്ച അധ്യാപകർക്ക് അവസരം
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ സർവീസിൻ നിന്ന് വിരമിച്ച അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. അതാത് വിഷയത്തിൽ ബി.എഡ് യോഗ്യതയുള്ള സന്നദ്ധ അധ്യാപകർ ക്ലാസെടുക്കുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന സത്യവാങ്മൂലത്തോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ നോർത്ത് പി.ഒ 673122 എന്ന വിലാസത്തിൽ ഒക്ടോബർ 30നകം നേരിട്ടോ തപാൽ മുഖനയോ നൽകണം. സന്നദ്ധ അധ്യാപകരുടെ അഭാവത്തിൽ വയനാട് ജില്ലയിലെ തുല്യതാ ടീച്ചേഴ്സ് പാനലിൽ നിന്ന് അധ്യാപകരെ നിയമിക്കുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ അറിയിച്ചു.

