മൊകേരി ഹോമിയോ ഡിസ്പൻസറി ആശുപത്രിയാകുന്നു
* ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു
മൊകേരി ഗ്രാമപഞ്ചായത്ത് ആയുഷ് ഹോമിയോ ഡിസ്പൻസറി ആശുപത്രിയാക്കി മാറ്റുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ഒന്നാംനില ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ പി മോഹനൻ എം എൽ എ അധ്യക്ഷനായി.
ഡിസ്പൻസറിയെ ആധുനിക സൗകര്യത്തോടെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കി ആശുപത്രിയാക്കി ഉയർത്തുന്നതിന് 63 ലക്ഷം വകുപ്പ് ഫണ്ടും 33 ലക്ഷം ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ഒന്നാം നില പണിതത്.

