Thursday, May 14, 2026
 
 
⦿ 'എല്ലാവർക്കും നന്ദി, എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്'; വി ഡി സതീശന്‍ ⦿ ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ; എന്നും പാർട്ടിക്കൊപ്പം; കെ സുധാകരൻ ⦿ ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു ⦿ യുപിയില്‍ കനത്ത മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ക്ക് ദാരുണാന്ത്യം ⦿ വി ഡി സതീശൻ കേരള മുഖ്യമന്ത്രി ⦿ മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം ⦿ സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം ⦿ സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക് ⦿ കൊച്ചിയിൽ നിന്ന് രണ്ട് മണിക്കൂറിൽ ലക്ഷദ്വീപിലെത്താം; സീ പ്ലെയിനിൻ്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം ⦿ അമൂൽ പാലിന് വില കൂട്ടി ; ലിറ്ററിന് 2 രൂപ വർധിക്കും, നാളെ മുതൽ പ്രാബല്യത്തിൽ ⦿ അസമില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ ⦿ സ്കൂളുകളിലെ ഹിജാബ് നിരോധനം പിന്‍വലിച്ച് കർണാടക സർക്കാർ ⦿ കേരളത്തിന്റെ സ്വന്തം 'മിന്നൽ മാജിക്' ബ്രാ‍ൻഡി ഈ മാസം ⦿ ജ്യോത്സ്യന് സർക്കാർ പദവി; കടുത്ത എതിർപ്പിനൊടുവിൽ നിയമനം റദ്ദാക്കി ⦿ CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം; തിരുവനന്തപുരം മുന്നിൽ ⦿ ടിവികെ എംഎൽഎ സീനിവാസ സേതുപതിയെ തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു ⦿ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ തിരുവനന്തപുരം ​മുൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ⦿ തീരുവ ചതിച്ചു; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി ⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക് ⦿ സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി; കെ വി തോമസ് ⦿ വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി ⦿ ടൊവിനോയും നസ്രിയയും മുഹ്സിൻ പരാരിയും ഒന്നിക്കുന്ന ചിത്രം ' ഗ്രാസ്യാസ് എൽ ക്ലാസിക്കോ' ടൈറ്റിൽ ലുക്ക് പുറത്ത് ⦿ ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് പഠന ധനസഹായം വിതരണം ചെയ്തു

02 August 2025 05:05 PM

അസംഘടിത തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി


കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ആഭിമുഖ്യത്തിൽ, എൽ.കെ.ജി.യിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള പഠന ധനസഹായം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു.അസംഘടിത തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.


പഠനത്തിന്റെ ആദ്യപടികളിലെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പോലും മികച്ച വിദ്യാഭ്യാസം ലഭിക്കണം. അതിലൂടെ മാത്രമേ അവർക്ക് സമൂഹത്തിൽ മുന്നോട്ട് വരാൻ സാധിക്കൂ. സാമ്പത്തിക സഹായം കുട്ടികളുടെ പഠന ചിലവുകൾക്ക് ചെറിയ ആശ്വാസമാകും. അതോടൊപ്പം രക്ഷിതാക്കൾക്കും കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് പ്രചോദനമാകും. അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.


 


\"\"


തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, നന്ദകുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ സതീഷ് കുമാർ, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബീനാമോൾ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration