
സിവിൽ സർവീസ് പരിശീലനം
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനത്തിനായി കിലെ സിവിൽ സർവീസ് അക്കാദമിയിൽ ജൂൺ ആദ്യവാരം ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പായി നൽകും. www.kile.kerala.gov.in/kileiasacademy ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2479966, 8075768537.