
പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ
സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന പാക് മോഹങ്ങൾക്ക് തിരിച്ചടി. ടൂർണമെന്റ് സംഘടിപ്പിക്കാൻ അനുവദിക്കണമെന്ന പാകിസ്താന്റെ അപേക്ഷ യുഎഇ തള്ളിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎഇ ക്രിക്കറ്റ് ബോർഡ് പാകിസ്ഥാന്റെ അഭ്യർത്ഥന നിരസിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഇക്കാലയളവിൽ ബിസിസിഐയുമായ ശക്തവും ഉഷ്മളവുമായ ബന്ധം പുലർത്തുന്ന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഐപിഎൽ 2014,2021 ടി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി എന്നിവ അവിടെ സംഘടിപ്പിച്ചിരുന്നു, അല്ലെങ്കിൽ അനുമതി നൽകിയിരുന്നു. അതേസമയം ഇന്ത്യൻ അതിർത്തിയിൽ പാകിസ്താൻ നടത്തുന്ന ആക്രമണത്തെ തുടർന്നാണോ അവരുടെ അഭ്യർത്ഥന നിരസിച്ചതെന്ന കാര്യം വ്യക്തമല്ല.