Saturday, March 14, 2026
 
 
⦿ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചുകയറ്റിയ യുവാക്കൾ കസ്റ്റഡിയിൽ ⦿ വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ ⦿ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ കേന്ദ്ര സർക്കാർ ⦿ വാമനപുരത്തെ ഒരു വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ ⦿ വീട്ടുകാരെ ഭയന്ന് കേരളത്തിൽ, മൊണാലിസയ്ക്ക് മാംഗല്യം ⦿ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ⦿ സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി ⦿ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് കളറടിക്കാം ⦿ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ ⦿ സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം ⦿ ഖമയനിയുടെ ഭൂ​ഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ ⦿ ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെ പരാതി ⦿ സഞ്ജു നയിച്ചു; ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ⦿ പശ്ചിമേഷ്യൻ സംഘർഷം; കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി ⦿ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു ⦿ പി കെ ശശിയെ സിപിഐഎം പുറത്താക്കി ⦿ യുഎസ് ടോർപ്പിഡോ ആക്രമണം; യുദ്ധക്കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടു ⦿ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി ⦿ ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി ⦿ 'പെരുംകളളന്‍' തീവെട്ടിബാബു പിടിയിൽ ⦿ നാലുപേർക്ക് പുതുജീവനേകി 19 വയസ്സുകാരി ജാസ്ലിയ വിടവാങ്ങി ⦿ മധ്യപൂർവ്വേഷ്യൻ സംഘർഷം; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം ⦿ ജിപ്‌സം ബോര്‍ഡ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം ⦿ അനിൽ അംബാനിക്ക് തിരിച്ചടി, 3700 കോടിയുടെ മുംബൈ വസതി ഇഡി കണ്ടുകെട്ടി ⦿ മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ⦿ ഇരിട്ടിയിൽ പുലിയുടെ ആക്രമണം; ഫോറസ്റ്റ് ഗാർഡിന് പരുക്കേറ്റു ⦿ KSU പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു ⦿ ആറ്റുകാൽ പൊങ്കാല; ജില്ലയിലെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ അടക്കണം'; എംപ്ലോയീസ് സംഘ് ⦿ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ⦿ ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് ഹണി ട്രാപ്പ് സംഘം ⦿ കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം ⦿ അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ ⦿ പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി ⦿ നവ കേരള സർവേക്ക് സുപ്രീം കോടതിയുടെ പച്ചകൊടി ⦿ വ്യവസ്ഥ ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ‌, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ
news

ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ?

07 May 2025 09:24 PM

25 ഇന്ത്യക്കാരും ഒരു നേപ്പാളിയും കൊല്ലപ്പെട്ട ക്രൂരമായ പഹല്‍ഗാം അക്രമണത്തെത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാന്റെ ഒന്‍പതോളം ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകര താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തൊടുത്തുവിട്ടത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമാണ്.

ഇന്ത്യയുടെ പക്കല്‍ ശക്തിയേറിയ നിരവധി മിസൈലുകളുണ്ട്. അക്കൂട്ടത്തില്‍ ബ്രഹ്‌മോസ് നിര്‍ഭയ് പോലുള്ള ക്രൂയിസ് മിസൈലുകളും പൃഥ്വി, അഗ്നി പോലുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയും വിദേശ നിര്‍മിതമായവയുമുണ്ട്. ഇതില്‍ വിദേശനിര്‍മിതമായ സ്‌കാള്‍പ് മിസൈലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ വര്‍ഷിച്ചത്. അതിനായി ഉപയോഗിച്ചതാവട്ടെ റഫാല്‍ യുദ്ധവിമാനങ്ങളും. സ്റ്റെല്‍ത്ത് സവിശേഷതകള്‍ക്ക് പേരുകേട്ടതാണ് ഈ മിസൈല്‍. രാത്രിസമയത്തും ഏത് കാലാവസ്ഥയിലും ഇതിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബ്രിട്ടീഷ് എയറോസ്‌പേസും ഫ്രഞ്ച് കമ്പനിയായ മാത്രയും ചേര്‍ന്നാണ് സ്‌കാള്‍പ് മിസൈല്‍ വികസിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഇതിനെ സ്റ്റോം ഷാഡോ എന്നും ഫ്രാന്‍സില്‍ സ്‌കാള്‍പ്പ്-ഇജി എന്നും മിസൈലിനെ വിളിക്കുന്നു. ഫ്രഞ്ച് നിര്‍മിതമായ അപ്പാഷേ ആന്റി റണ്‍വേ ക്രൂയിസ് മിസൈലിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. 1994 മുതല്‍ തന്നെ ഇരു കമ്പനികളും ഈ മിസൈല്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിരുന്നു. 1998 ലാണ് ഫ്രാന്‍സ് 500 സ്‌കാള്‍പ്പ് മിസൈലുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. 2000 ഡിസംബറില്‍ ഫ്രാന്‍സ് തന്നെയാണ് സ്‌കാള്‍പ്പ് മിസൈലിന്റെ ആദ്യ വിക്ഷേപണം നടത്തുന്നത്.

സ്‌കാള്‍പ്പ് മിസൈലിന് ഏകദേശം 1300 കിലോഗ്രാം ഭാരമുണ്ട്. 48 സെന്റീമീറ്റര്‍ വ്യാസമുള്ള ബോഡിയും ചിറകുകള്‍ക്ക് 304 സെന്റീമീറ്റര്‍ വലിപ്പവുമുണ്ട്. ഒരു മൈക്രോടര്‍ബോ ടിആര്‍ഐ 60-30 ടര്‍ബോജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് മാക്ക് 0.8 വേഗത്തില്‍ 250 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ ഈ മിസൈലിന് സാധിക്കും.

36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 2016 ല്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവെച്ച കരാറില്‍ സ്‌കാള്‍പ്പ് മിസൈലുകള്‍ ഉള്‍പ്പെടുന്ന ആയുധ പാക്കേജും ഉണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഓരോ റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കും രണ്ട് സ്‌കാള്‍പ്പ് മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. റാഫേല്‍ യുദ്ധവിമാനങ്ങളും സുഖോയ് -24 വിമാനങ്ങളും ഉള്‍പ്പടെ വിവിധങ്ങളായ വിമാനങ്ങളില്‍ നിന്നും സ്‌കാള്‍പ്പ് വിക്ഷേപിക്കാനാവും.

ഇതൊരു ഫയര്‍ ആന്റ് ഫൊര്‍ഗെറ്റ് മിസൈലാണ്. അതായത് ഒരു ലക്ഷ്യസ്ഥാനത്തേക്ക് മിസൈല്‍ വിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നീട് അതിനെ നിയന്ത്രിക്കാനോ അതിനെ സ്വയം നശിപ്പിക്കുവാനോ ലക്ഷ്യസ്ഥാനങ്ങള്‍ മാറ്റാനോ സാധിക്കില്ല. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്‌കാള്‍പ്പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. ലക്ഷ്യസ്ഥാനത്തോടടുക്കുമ്പോള്‍ മിസൈലിലെ ഇന്‍ഫ്രാറെഡ് ക്യാമറ പ്രവര്‍ത്തിക്കുകയും ലക്ഷ്യസ്ഥാനം കൃത്യമായി തിരിച്ചറിയുകയും അത് തകര്‍ക്കുകയും ചെയ്യും.

ഹാമ്മര്‍ ബോംബ്

ആകാശത്ത് നിന്ന് ഭൂമിയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാവുന്ന, ഫ്രാന്‍സ് വികസിപ്പിച്ച അത്യാധുനിക ആയുധമാണ് ഹാമര്‍ ബോംബ്. Highly Agile Modular Munition Extended Range എന്നാണ് ഇതിന്റെ ഔദ്യോഗികനാമം. സഫ്രാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഡിഫന്‍സ് എന്ന കമ്പനിയാണ് ഹാമര്‍ നിര്‍മിക്കുന്നത്. ബങ്കറുകളും ബഹുനില കെട്ടിടങ്ങളും ഉള്‍പ്പടെ ശക്തിയേറിയ നിര്‍മിതികള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഹാമര്‍ ബോംബ്. ലഷ്‌കറെ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് പോലുള്ള ഭീകരസംഘനടകളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹാമര്‍ ഉപയോഗിച്ചതിനുള്ള കാരണവും അതു തന്നെ. വിക്ഷേണത്തിന് തിരഞ്ഞെടുക്കുന്ന ഉയരത്തെ അടിസ്ഥാനമാക്കി, 50 മുതല്‍-70 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഇത് വിക്ഷേപിക്കാനാവും.

റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ വ്യോമസേന ഹാമര്‍ ഹോംബുകളും സ്വന്തമാക്കിയത്. ഇത് ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും സഫ്രാന്‍ ഇലക്ട്രോണിക്‌സ് ഡിഫന്‍സും 2025 ല്‍ ധാരണാപത്രം ഒപ്പുവിച്ചിട്ടുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration