
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതൽ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷം 4934 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
72 ക്യാബുകളിലായിട്ടാണ് മൂല്യ നിർണ്ണയം നടത്തിയത്. 9851 അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു. വൈകീട്ട് നാല് മണി മുതലായിരിക്കും വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കുക. ഡിജി ലോക്കറിലും ഫലം പ്രസിദ്ധീകരിക്കും. പുനർമൂല്യ നിർണ്ണയത്തിനു മെയ് 12 മുതൽ 17 വരെ അപേക്ഷ നൽകാം.സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 5 വരെയാണ്. സർക്കാർ സ്കൂളുകളിൽ – 856, എയ്ഡഡ് സ്കൂളുകൾ – 1034 , അൺഎയ്ഡഡ് – 441 ഉം ആണ് നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ.പരീക്ഷയിൽ ജയവും തോൽവിയും ഇല്ല. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടണമെന്ന് വിദ്യാർഥികളോട് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ കുട്ടികൾക്കും ആശംസകളും മന്ത്രി നേർന്നു.