Monday, May 12, 2025
 
 
⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്

സഹകരണ എക്‌സ്‌പോ 2025 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

23 April 2025 09:45 PM

സഹകരണ മേഖലയിൽ സൃഷ്ടിച്ചത് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി


സഹകരണ എക്‌സ്‌പോ 2025 ന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.


യുവജനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിന്  32 യുവജന സഹകരണ സംഘങ്ങൾ രൂപീകരിക്കുകയും പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുകയും ചെയ്തതിലൂടെ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിച്ചു. നൂതന സാങ്കേതിക വിദ്യകളിലൂടെ സമഗ്ര പരിഷ്‌കരണം നടത്തിയ കേരള ബാങ്ക്   കഴിഞ്ഞ സാമ്പത്തിക വർഷം 250 കോടി രൂപയുടെ പ്രവർത്തനലാഭമാണ് നേടിയത്.


രണ്ടരലക്ഷം കോടി രൂപ ആസ്ഥിയുള്ള കേരളത്തിന്റെ സഹകരണ മേഖല മാതൃകയാണ്. സംസ്ഥാന രൂപീകരണ ഘട്ടത്തിൽ 3,000 സഹകരണ സംഘങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 23,000 ത്തോളമാണ്. ഉൽപ്പാദന മേഖലയിൽ നൂതന സംരഭങ്ങൾ ആരംഭിച്ചു കൊണ്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരോ  സഹകരണ പ്രസ്ഥാനത്തിനും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സഹകരണമേഖലയിലെ നേട്ടങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുന്നൂറിലധികം സ്റ്റാളുകൾ ഇതിന്റെ ഭാഗമായി എന്നതിലൂടെ തന്നെ പ്രദർശന വിപണന മേളയുടെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും. സഹകരണ പ്രസ്ഥാനങ്ങളുടെ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് ജനപ്രീതിയാർജിച്ചവയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ബെസ്റ്റ് സെല്ലറുകളുമായി മാറി. ഒരു കാലത്ത് കാർഷിക മേഖലയിൽ മാത്രമായി ചുരുങ്ങിയ സഹകരണ മേഖല ഇന്ന് എല്ലായിടങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഐ ടി യിലും  ആതുരസേവന രംഗത്തുമടക്കം മാതൃകാ സാന്നിധ്യങ്ങളായി സഹകരണ പ്രസ്ഥാനങ്ങൾ മാറി. ഉപഭോക്താക്കളിലെ വിശ്വാസ്യത നേടിയെടുത്ത് വിപണിയിൽ സജീവമാകാൻ കഴിയുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. സഹകാരികളുടെ ആത്മാർഥമായ പരിശ്രമവും കൂട്ടായ്മയുമാണ് ഈ നേട്ടങ്ങൾക്ക് കാരണം. മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെടാത്ത ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാകില്ല. തൊഴിൽ  ചൂഷണത്തിനെതിരായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സഹകരണ മേഖല രൂപം കൊള്ളുന്നത്. അതു കൊണ്ട് സമ്പദ് വ്യവസ്ഥയിലടക്കം നിർണായക സ്വാധീനമുള്ള സഹകരണ പ്രസ്ഥാനങ്ങൾ വിശ്വാസ്യത നഷ്ടപ്പെടാതെ ജാഗ്രത പാലിക്കണം.


\"\"


സഹകരണ നിയമങ്ങളിലുണ്ടായ നിർണായക ഭേദഗതികളെ സഹകാരികൾ നല്ല രീതിയിൽ സ്വീകരിച്ചു. സംഘങ്ങളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി സാമ്പത്തിക പ്രതിസന്ധിയുണ്ടായി പ്രവർത്തനം തടസ്സപ്പെടുന്ന സഹകരണ സ്ഥാപനങ്ങൾക്കുള്ള സഹായത്തിന് വേണ്ടിയുള്ളതാണ്. ഒരു സഹകരണ സ്ഥാപനവും അടച്ചു പൂട്ടരുതെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. നൂതനത്വവും സംരഭകത്വവും വ്യാപകമാക്കി സഹകരണ മേഖല നവകേരള സൃഷ്ടിയിൽ സുപ്രധാന പങ്ക്  വഹിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


തുറമുഖംസഹകരണം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  എ എ റഹിം എം പിഎം എൽ എമാരായ വി കെ പ്രശാന്ത്വി ജോയ്കടകംപള്ളി സുരേന്ദ്രൻജി സ്റ്റീഫൻസംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത് ബാബു നന്ദിയും അറിയിച്ചു.


കേരളസർക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി 2022 ലാണ് സഹകരണ എക്സ്പോ എന്ന ആശയം രൂപപ്പെടുന്നത്.  2025 അന്തർദേശീയ സഹകരണ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഏപ്രിൽ 21 മുതൽ 30 വരെ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.


കേരളീയ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയിൽ സഹകരണ സംഘങ്ങളുടെ സംഭാവന വിലയിരുത്തുകഈ മേഖല പടുത്തുയർത്തിയ മാതൃകകൾസാമൂഹികസാമ്പത്തിക വികസനം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനത്തിന്റെ വിജയഗാഥകൾഎന്നിവ സമൂഹത്തിലെത്തിക്കുക എന്നിവയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.


70,000 സ്‌ക്വയർ ഫീറ്റ് എയർ കണ്ടീഷൻ ചെയ്ത 260 സ്റ്റാളുകളിലായി 400-ൽ പരം സഹകരണ ഉൽപ്പന്നങ്ങളുടെ പ്രദർശനവുംവിപണനവുമാണ് നടക്കുന്നത്. വിവിധ വിഷയങ്ങളിൽ 12 സെമിനാറുകൾ ഈ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. കേരളത്തിലെ മന്ത്രിമാർഎം.എൽ.എ-മാർഅന്തർദേശീയദേശീയതലത്തിലെ മറ്റു പ്രഗത്ഭർ ഉൾപ്പെടെയുള്ളവർ ഈ സെമിനാറുകളിൽ പങ്കെടുക്കും. ഇതിൽ അമേരിക്കഇന്തോനേഷ്യഫിജിസ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്നുണ്ട്. ഓസ്ട്രേലിയസ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈനായും സെമിനാറിൽ പങ്കെടുക്കും.


ഫുൾടൈം പെർഫോമിംഗ് സ്റ്റേജും കൾച്ചറൽ പ്രോഗ്രാമും സാസ്‌കാരിക സഹകരണ സന്ധ്യ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. സഹകരണ വകുപ്പ് ഏറ്റെടുത്ത് നടത്തിവരുന്ന ജനകീയ പദ്ധതികൾ ഉൾപ്പെട്ട പ്രത്യേക പവലിയൻഇന്ത്യയിലെ വിവിധ സഹകരണ മാതൃകകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയും എക്സ്പോയുടെ പ്രത്യേകതയാണ്. ഏപ്രിൽ 21 മുതൽ 30 വരെ എല്ലാ ദിവസവും വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കലാസന്ധ്യകൾ നടക്കുന്നുണ്ട്.


സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ലോഞ്ചിംങ്ങിനായുള്ള അവസരവുംഫുഡ് കോർട്ടും എക്സ്പോയുടെ ഭാഗമായി ഉണ്ടാകും. എക്സ്പോയോടനുബന്ധിച്ച് ഏപ്രിൽ 26 വൈകുന്നേരം 5ന് കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സാംസ്‌കാരിക സമ്മേളനവും, 27ന് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യുവ സഹകരണ സമ്മേളനവും നടക്കും.  ഏപ്രിൽ 30-ന് എക്സ്പോയുടെ സമാപന സമ്മേളനം നടക്കും. സമ്മേളനത്തിൽ സംസ്ഥാനത്തെ മന്ത്രിമാർതമിഴിനാട് സഹകരണ വകപ്പ് മന്ത്രിഐ.സി.എ ഏഷ്യ പസഫിക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


സഹകരണസംഘം രജിസ്ട്രാറുടെയും, ഫങ്ഷണൽ രജിസ്ട്രാർമാരുടെയും നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുംഅന്തർദേശിയ തലത്തിൽ പ്രാധാന്യമുള്ള സഹകരണ സംഘങ്ങളും എക്സ്പോയുടെ ഭാഗമാണ്. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പി.എ.സി.എസ്ഉൽപ്പാദന രംഗത്തുള്ള സഹകരണസംഘങ്ങൾ, മറ്റിതര സഹകരണ സംഘങ്ങളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration