Monday, May 12, 2025
 
 
⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്

പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തക വിതരണം; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

23 April 2025 05:20 PM

പൊതുവിദ്യാലയങ്ങൾ കേരളത്തിന് അഭിമാനകരമായ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി


2025-26 അധ്യയന വർഷത്തെ പരിഷ്‌ക്കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച ‘കുരുന്നെഴുത്തുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഒരുകാലത്ത് നഷ്ടകേന്ദ്രങ്ങൾ എന്ന് വിമർശിക്കപ്പെട്ടിരുന്ന പൊതുവിദ്യാലയങ്ങൾ ഇന്ന് കേരളത്തിലെ ഓരോ പൗരനും അഭിമാനകരമായ കേന്ദ്രങ്ങൾ ആയി മാറിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.


കിഫ്ബി ഫണ്ടിംഗിന്റെ പിന്തുണയോടെ, സർക്കാരിന്റെ പ്രതിബദ്ധതയുള്ള ശ്രമങ്ങളിലൂടെ, പൊതുവിദ്യാലയങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ, അടിസ്ഥാന സൗകര്യങ്ങൾ നഗരങ്ങളിലെ സ്വകാര്യ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നിലവാരത്തെ പോലും മറികടന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ കേട്ടിട്ട് മാത്രമുള്ളതല്ല, സ്വന്തം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഒരു പരിവർത്തനമാണിത്.


നമ്മുടെ യാത്ര കെട്ടിടങ്ങളിലും സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. ഭൗതിക വികസനത്തോടൊപ്പം, അക്കാദമിക് ഉള്ളടക്കത്തിലും സമയബന്ധിതവും ദർശനാത്മകവുമായ പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളെ ഉൾപ്പെടുത്തി വിശാലമായ ചർച്ചകളിലൂടെ വികസിപ്പിച്ചെടുത്ത പാഠ്യപദ്ധതി ചട്ടക്കൂട് 2023, പങ്കാളിത്ത സമീപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണെന്നു മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പുരോഗതിക്കനുസൃതമായി പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചു. എ.ഐ, റോബോട്ടിക്‌സ് എന്നിവയുടെ സംയോജനം ഉൾപ്പെടെയുള്ള നൂതന അധ്യാപന രീതികൾ സ്വീകരിച്ച് അധ്യാപകർക്ക് ശരിയായ പരിശീലനം നൽകിവരുന്നുവെന്നും മന്ത്രി അറിയിച്ചു.


\"\"


2024-25 അധ്യയന വർഷത്തിൽ 1, 3, 5, 7, 9 ക്ലാസുകൾക്കായി പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിച്ചു. 2025-26 ൽ, ഈ മാറ്റം 2, 4, 6, 8, 10 ക്ലാസുകളിലേക്കും വ്യാപിച്ചു. മൊത്തത്തിൽ, 443 പുതിയ പുസ്തകങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, 3 കോടിയിലധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ തയ്യാറായിരിക്കുന്നു- സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൂക്ഷ്മമായ ആസൂത്രണത്തിനും പ്രതിബദ്ധതയ്ക്കും ഇത് ഒരു തെളിവാണെന്നു മന്ത്രി പറഞ്ഞു.


അതിലും ശ്രദ്ധേയമായ കാര്യം, 9-ാം ക്ലാസ് പരീക്ഷകൾക്ക് തൊട്ടുപിന്നാലെയും വേനൽക്കാല അവധിക്ക് മുമ്പും പത്താം ക്ലാസ് പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിച്ചുവെന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഓരോ കുട്ടിയും അവരുടെ ക്ലാസിനായി വിഭാവനം ചെയ്ത അക്കാദമിക് ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഒരു സമഗ്രമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. 8-ാം ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാവിഷയത്തിലും കുറഞ്ഞത് 30 ശതമാനം സ്‌കോർ എന്ന അടിസ്ഥാന അക്കാദമിക് നിലവാരം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച്, ഓരോ കുട്ടിയെയും പിന്തുണയ്ക്കുന്നതിനും ഉയർത്തുന്നതിനുമായി ഒരു വിശാലമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്- മിനിമം മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല, പൂർണ മികവാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.


\"\"


കുട്ടികൾ നേരിടുന്ന വൈകാരികവും മാനസികവുമായ വെല്ലുവിളികളും നമ്മൾ തിരിച്ചറിയുന്നു. ലഹരി ആസക്തിയും അക്രമവും വർദ്ധിച്ചുവരുന്ന ആശങ്കകളാണ്. സ്‌കൂളുകൾ ഉത്കണ്ഠയുടെ ഇടങ്ങളല്ല, സന്തോഷത്തിന്റെ ഇടങ്ങളായി മാറണം. ആകർഷകമായ കായിക പരിപാടികളും അർത്ഥവത്തായ വിദ്യാഭ്യാസ ഇടപെടലുകളും അവതരിപ്പിച്ചുകൊണ്ട് ഇത് പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


ഈ സംയോജിത ശ്രമങ്ങൾ ഇതിനകം ഫലം കാണുന്നുണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ”കുരുന്നെഴുത്തുകൾ” എന്ന പുസ്തകത്തിൽ സമാഹരിച്ച നമ്മുടെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ രചനകൾ വളരെയധികം കാര്യങ്ങൾ സംസാരിക്കുന്നു. അത് പുതിയ തലമുറയുടെ ആത്മവിശ്വാസമുള്ള ശബ്ദങ്ങളാണ്. വിദ്യാകിരണം മിഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം നമ്മുടെ കുട്ടികൾക്കുള്ള അംഗീകാരമാണ്. ഇതിന് സംഭാവന നൽകിയ എല്ലാ കുട്ടികൾക്കും, അവർക്ക് പ്രോത്സാഹനം നൽകിയ അധ്യാപകർക്കും മാതാപിതാക്കൾക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് നല്ലൊരു അവധിക്കാലവും അധ്യയന വർഷവും മന്ത്രി ആശംസിച്ചു.


\"\"


വിദ്യാഭ്യാസവകുപ്പിന് അഭിമാനിക്കാൻ കഴിയും വിധത്തിലുള്ള പ്രവർത്തനാമാണ് കഴിഞ്ഞ വർഷങ്ങളിലും ഈ വർഷവും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു വരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൃത്യമായി പുസ്തകങ്ങൾ, യൂണിഫോം മറ്റു സൗകര്യങ്ങൾ ഒരുക്കാനുള്ള പരിശ്രമങ്ങൾ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ആന്റണി രാജു എം.എൽ.എ, വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ്, കെ.ബി.പി.എസ് മാനേജിങ് ഡയറക്ടർ സുനിൽ ചാക്കോ, എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ എ. ആർ. സുപ്രിയ, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, മറ്റു ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration