Monday, May 12, 2025
 
 
⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്

മംഗളാദേവി ചിത്രാ പൗര്‍ണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും

05 April 2025 11:50 AM

മെയ് 12ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അന്തര്‍ സംസ്ഥാനയോഗം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു.


പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് തലവന്‍മാരുടെ അവലോകന യോഗത്തില്‍ വിലയിരുത്തി. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതയുടെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. വൈകിട്ടു 5.30 ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല. അതിനു മുന്‍പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഭക്തരില്‍ നിന്നും യാതൊരുവിധ തുകയും ഈടാക്കാന്‍ അനുവദിക്കില്ല. ആര്‍ ടി ഓ നിഷ്‌കര്‍ശിക്കുന്ന തുക ആയിരിക്കും ട്രിപ്പ് വാഹങ്ങള്‍ക്ക് ഭക്തരില്‍ നിന്നും ഈടാക്കാന്‍ അനുവാദം ഉണ്ടായിരിക്കുക.


കേരളത്തിനും തമിഴ്‌നാടിനും മൂന്ന് വീതം പൊങ്കാലകളാണ് അനുവദിക്കുക. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പൊങ്കാല അനുവദിക്കണമെന്നും ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്നും ഭക്തരുടെ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


\"\"


ഡിസ്‌പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്രവാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരു ചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല.


ക്ഷേത്രത്തിലേക്കു പോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ പാസ് നല്‍കും. കുമളി ചെക്ക് പോസ്റ്റിനു സമീപം മെയ് 7, 8, 9, ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 വരെ ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഓ മാരുടെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് പരിശോധിച്ച് പാസ് അനുവദിക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാങ്ങി വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളില്‍ ഓവര്‍ലോഡിംഗ് അനുവദിക്കില്ല. അപകടരഹിതമായ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഉത്സവ ദിവസത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.

കുമളി ബസ് സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉല്‍പ്പന്നങ്ങളും പാടുളളതല്ല. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഒരു ഐസിയു ആംബുലന്‍സ് ഉള്‍പ്പാടെ 10 ആംബുലന്‍സ് സൗകര്യവും മല മുകളില്‍ ഏര്‍പ്പെടുത്തും. വിഷ ചികിത്സയ്ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തും.


പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം അനുവദനീയമല്ല. അഞ്ച് ലിറ്റര്‍ ക്യാന്‍ ഉപയോഗിക്കാം. 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ജല വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മദ്യം മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പ് വരുത്തും.


മാധ്യമപ്രവര്‍ത്തകര്‍ക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഇരു സംസ്ഥാനങ്ങളിലേയും ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ വിതരണം ചെയ്യും. സാധുവായ പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണം.

കൂടുതല്‍ ടോയ്ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അനൗണ്‍സ്മെന്റ് നടത്തും. താല്‍ക്കാലിക ടോയ്ലറ്റുകള്‍ ഒരുക്കും. ഫയര്‍ഫോഴ്‌സ് സേവനം ഉണ്ടായിരിക്കും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും ഫയര്‍ഫോഴ്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യസാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും. ബാരിക്കേഡുകള്‍, ലൈറ്റ് ക്രമീകരണങ്ങള്‍, മൈക്ക്, കംഫര്‍ട്ട് സ്റ്റേഷനുകള്‍, വൈദ്യസഹായം, ക്യു സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ കുമളി ഗ്രാമപഞ്ചായത്ത് സജ്ജമാക്കും.


യോഗത്തില്‍ ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, പൊലീസ് സൂപ്രണ്ട് വിഷ്ണു പ്രതീക്, ശ്രീവില്ലിപുത്തൂര്‍ മേഘമലൈ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ആനന്ദ്, തേനി ഡിഎഫ്ഒ ആര്‍. സമര്‍ഥ, പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഡയറക്ടര്‍ ഐ.എസ്. സുരേഷ് ബാബു, ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration