Monday, May 12, 2025
 
 
⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്

കുടുംബശ്രീ മത്സരങ്ങളുടെ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

19 March 2025 11:25 AM

കേരളീയ സ്‍ത്രീ ജീവിതത്തെ സമഗ്രമായി പരിഷ്‌ക്കരിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ: മന്ത്രി എം.ബി. രാജേഷ്


കുടുംബശ്രീ ഫോട്ടോഗ്രഫി, ചെറുകഥ, ഉപന്യാസ മത്സരവിജയികൾക്കുള്ള പുരസ്‌കാരങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിതരണം ചെയ്തു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലടക്കം സ്ത്രീജീവിതത്തെ കാൽ നൂറ്റാണ്ടിലേറെയായി നിർണ്ണായകമായി സ്വാധീനിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി പറഞ്ഞു. കേരളീയ സ്‍ത്രീ ജീവിതത്തെ കുടുംബശ്രീക്ക് മുൻപും പിൻപും എന്ന് വിഭജിക്കാം. സംരംഭകത്വ വികസനം ഉൾപ്പെടെ എല്ലാ മേഖലകളിലും സർവതല സ്പർശിയായി പ്രവർത്തിക്കാൻ കുടുംബശ്രീ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


ഇതിനുള്ള അംഗീകാരമായാണ് കുടുംബശ്രീയുടെ രജതജൂബിലി ഉദ്ഘാടനത്തിന് ഇന്ത്യൻ പ്രസിഡന്റ് കേരളത്തിലെത്തിയത്. ദേശീയ അന്തർദേശീയ തലത്തിലടക്കം ശ്രദ്ധയാകർഷിച്ച കുടുംബശ്രീ പ്രസ്ഥാനം കഴിഞ്ഞ രണ്ടു വർഷമായി സാഹിത്യോത്സവം സംഘടിപ്പിച്ചുവരുന്നു. സാഹിത്യ ആസ്വാദകരെ സൃഷ്ടിക്കുകയും എഴുത്തിന്റെയും സാഹിത്യത്തിന്റെയും വഴികളിൽ വനിതകൾക്ക് പ്രോത്സാഹനം നൽകുകയുമാണ് ഇതിന്റെ ലക്ഷ്യം. ഇതുപോലെ നിരവധി പുതിയ മേഖലകളിലേക്ക് കുടുംബശ്രീ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.


18നും 40നും ഇടയിൽ പ്രായമുള്ള കൂടുതൽ യുവതികളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനായി 19000 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇതിലൂടെ മൂന്നു ലക്ഷത്തിലധികം വനിതകൾ കുടുംബശ്രീയുടെ ഭാഗമാവുകയും കുടുംബശ്രീ കൂടുതൽ ചെറുപ്പമായി മാറുകയും ചെയ്തു. ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക കുടുംബശ്രീകൾ രൂപീകരിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി 36000 കോടി രൂപയുടെ ലിങ്കേജ് വായ്പ അനുവദിച്ചു. 636 കോടി രൂപ പലിശ സബ്സിഡി ഇനത്തിൽ നൽകി 9000 കോടി രൂപയോളം ആസ്തി നിക്ഷേപമുള്ള പ്രസ്ഥാനമായും കുടുംബശ്രീ മാറി. 96000 ലധികം സംഘകൃഷി ഗ്രൂപ്പുകളിലൂടെ മൂന്നു ലക്ഷത്തിലധികം വനിതാ കർഷകരാണ് ഇന്ന് സംസ്ഥാനത്തുള്ളത്. 19,000 ഹെക്ടർ ഭൂമിയിൽ വനിതകൾ കാർഷികവൃത്തിയിൽ ഏർപ്പെടുന്നു എന്നത് അഭിമാനകരമാണ്.


\"\"


സംസ്ഥാന വ്യാപകമായി നടത്തിയ പൂകൃഷി, നേച്ചർ ഫ്രഷ് എന്ന ബ്രാൻഡിൽ പുറത്തിറക്കിയ പച്ചക്കറി ഉൽപന്നങ്ങളും മാതൃകാ സംരംഭങ്ങളായിരുന്നു. കൊച്ചി മെട്രോ, കോഴിക്കോട് വിമാനത്താവളം തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ ഇന്ന് കുടുംബശ്രീയുടെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നു. വാട്ടർ മെട്രോ അടക്കം സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി നിലവിൽ കുടുംബശ്രീ സഹകരിക്കുകയും ചെയ്യുന്നു.


കുടുംബശ്രീയുടെ വൈവിധ്യമാർന്ന നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇന്ന് ലഭ്യമാണ്. പ്രാദേശിക ഭരണ നേതൃത്വത്തിലടക്കം വനിതകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും കൂടുതൽ ശാക്തീകരിക്കുന്നതിനും കുടുംബശ്രീ പ്രസ്ഥാനം മാതൃകാപരമായ പങ്കു വഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മറ്റൊരു ശ്രദ്ധേയമായ ചുവടുവെയ്പ്പായ ഫോട്ടോഗ്രഫി, ചെറുകഥ, ഉപന്യാസ മൽസരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുടുംബശ്രീ അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.


ഫോട്ടോഗ്രാഫിയിൽ പതിമൂന്നും ചെറുകഥാ രചനയിൽ ഏഴും ഉപന്യാസ രചനയിൽ അഞ്ചു പേർക്കും ഉൾപ്പെടെ ആകെ ഇരുപത്തിയഞ്ച് പേർക്കാണ് പുരസ്‌കാരം സമ്മാനിച്ചത്.


തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ ഗീത നസീർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതമാശംസിച്ചു. കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു ആശംസകളർപ്പിച്ചു. സ്മിത സുന്ദരേശൻ മുഖ്യാതിഥിയായി. ജി. ബിനുലാൽ, റോസ്മേരി, ആർ. പാർവതീദേവി, കെ.എ. ബീന എന്നിവർ സംബന്ധിച്ചു. പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ നന്ദി അറിയിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration