ഭിന്നശേഷിക്കാർക്ക് നൈപുണ്യ വികസന പരിശീലനം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിശീലനത്തിനായി ഓട്ടിസം, സെറിബ്രൽ പാൾസി ഇന്റലക്ച്വൽ ഡിസെബിലിറ്റി, പ്രത്യേക പഠന പരിമിതി എന്നിവയുള്ള ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ https://forms.gle/a31wZJzp6j83Nb588 ൽ രജിസ്റ്റർ ചെയ്യണം.
ഭിന്നശേഷി തോത് നിർണ്ണയവും അഭിമുഖവും നവംബർ 28ന് രാവിലെ 9.30 മുതൽ നടക്കും. പരിശീലനത്തിൽ വിജയിക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള ലെവൽ- 3 ഫിനിഷർ, പാക്കർ സർട്ടിഫിക്കറ്റും ജോലിയും ഉറപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക് – വെബ്സൈറ്റ്: http://nish.ac.in/others/career, ഇ മെയിൽ: skill@nish.ac.in, ഫോൺ: 0471 2944678.