Thursday, November 21, 2024
 
 
⦿ പറഞ്ഞത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെ, സാദിഖലി തങ്ങളെ പറയരുതെന്ന് പറഞ്ഞാൽ നാട് അംഗീകരിക്കുമോ; മുഖ്യമന്ത്രി ⦿ 'മൂന്ന് വാർഡുകളല്ലേ ഒലിച്ചുപോയുള്ളൂ'; ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരൻ ⦿ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകി രോ​ഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ ⦿ ദൃശ്യം പിൻവലിക്കാൻ 24 മണിക്കൂർ; ധിക്കരിച്ചാൽ പ്രത്യാഘാതം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരക്ക് വീണ്ടും നോട്ടീസ് ⦿ മണിപ്പൂരില്‍ ബിജെപിയില്‍ കൂട്ടരാജി ⦿ വാർഡ്‌ പുനർവിഭജനം: കരട് വിജ്ഞാപനമായി ⦿ മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു; ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി ⦿ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ യുവതികൾ മുങ്ങി മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റില്‍ ⦿ പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ രാത്രി പരിശോധന: റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍ ⦿ പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക് ⦿ ഇത് വിളയാട്ടം; സെഞ്ചുറിയുമായി സഞ്ജുവും തിലക് വർമയും കത്തിക്കയറി; ഇന്ത്യ 283/1 ⦿ കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്രസഹായം ലഭിച്ചാലും ഇല്ലെങ്കിലും എല്ലാവരെയും നല്ല രീതിയിൽ പുനരധിവസിപ്പിക്കും; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ⦿ ശ്രീലങ്കൻ പാര്‍ലമെന്റിലും ഇടതുതരംഗം; ദിസനായകെയുടെ എൻപിപിക്ക് മിന്നും വിജയം ⦿ കേന്ദ്ര അവഗണനയിൽ പ്രതിഷേധം; വയനാട്ടിൽ നവംബർ 19 ന് എൽ.ഡി.എഫ് – യു.ഡി.എഫ് ഹർത്താൽ ⦿ വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി ⦿ ആന എഴുന്നള്ളിപ്പ്; സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്' ⦿ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ തലപ്പത്ത് മലയാളിത്തിളക്കം; ചരിത്രം കുറിച്ച് ബിജോയ് സെബാസ്റ്റ്യൻ ⦿ സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്; മണ്ഡലം സരിന് അനുകൂലമായി ചിന്തിക്കുന്നു: ഇ പി ജയരാജൻ ⦿ സംസ്ഥാനത്ത് കനത്ത മഴ; മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ⦿ വയനാട് ഉരുൾപൊട്ടൽ, ദേശീയ ദുരന്തമല്ല, 388 കോടി നൽകി: കേന്ദ്രം ⦿ ഒറ്റയടിക്ക് കുറഞ്ഞത്ത് 880 രൂപ; ഇന്നത്തെ സ്വർണവില അറിയാം ⦿ പാലക്കാട് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു ⦿ ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു ⦿ അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ⦿ ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തിൽ തിരിച്ചെത്തി: എസ് സോമനാഥ് ⦿ ഖലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍ ⦿ ടൂറിസം വികസനത്തിലേക്ക് പുതിയ ചുവടുവയ്‌പ്പ്; സീപ്ലെയിൻ ഫ്ലാഗ് ഓഫ് ചെയ്തു ⦿ ചരിത്രം കുറിച്ച് സഞ്ജു; ദക്ഷിണാഫ്രിക്കക്കെതിരെ 47 പന്തില്‍ സെഞ്ച്വറി ⦿ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു ⦿ സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ⦿ ആമസോൺ, ഫ്ലിപ്‌കാർട് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്; ദില്ലിയടക്കം 19 ഇടത്ത് ഒരുമിച്ച് പരിശോധന ⦿ ‘ഞാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍, കുറച്ച് ദൂരം പോയി, പിന്നീട് മാറി കയറി’: രാഹുല്‍ മാങ്കൂട്ടത്തില്‍ ⦿ പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി, പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി ⦿ മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നു: കെ സച്ചിദാനന്ദന്‍ ⦿ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; ഡബ്ല്യുസിസി
news

വാട്ട്‌സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

15 November 2024 08:31 PM

രാജ്യത്തെ വാട്‌സ്ആപ്പിന്റെ പ്രവർത്തനവും ഉപയോഗവും നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി . മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കെ ജി ഓമനക്കുട്ടനാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. “ഫോട്ടോകളും വീഡിയോകളും പങ്കിടാൻ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷന്റെ മാനേജ്‌മെൻ്റ് കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ ടെക്‌നോളജി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് ആക്ട്) മാനദണ്ഡങ്ങൾ പാലിക്കാൻ വിസമ്മതിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങൾ വാട്‌സ്ആപ്പ് ലംഘിക്കുകയാണ്. അത് രാജ്യക്ഷേമത്തിനും രാജ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്. അതുകൊണ്ട് തന്നെ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്താനും കേന്ദ്ര സർക്കാരുമായി സഹകരിക്കാനും തയ്യാറല്ലെങ്കിൽ വാട്‌സ്ആപ്പിനെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കരുത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായി നിരവധി വെബ്‌സൈറ്റുകളും സെൽഫോൺ ആപ്പുകളും കേന്ദ്രസർക്കാർ നിരോധിച്ചു. അതുപോലെ തന്നെ ഇന്ത്യയിൽ വാട്‌സ്ആപ്പിന്റെ പ്രവർത്തനവും ഉപയോഗവും നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ഉത്തരവിടണം”.

ഇതാണ് അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി വന്നത്. ഈ ഹർജി സ്വീകരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ കോടതി ഹർജി തള്ളുകയായിരുന്നു.

ഇതാദ്യമായല്ല ഓമനക്കുട്ടൻ ഈ വിഷയം ഉന്നയിക്കുന്നത്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുന്നില്ലെങ്കിൽ വാട്ട്‌സ്ആപ്പ് നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം 2021-ൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരള ഹൈക്കോടതി ഹർജി തള്ളിക്കളഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration