സ്റ്റൈലിഷ് ലുക്കിൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്യുവി
മാരുതി ഇവിഎക്സിന്റെ പ്രൊഡക്ഷന്‍ മോഡലായ സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായിരിക്കും ഇ വിറ്റാര. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഇ വിറ്റാര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ ആദ്യ ഇവിയായ ഇ വിറ്റാര മത്സരിക്കുക ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി പുറത്തിറങ്ങാനിരിക്കുന്ന ക്രേറ്റ ഇവി, മഹീന്ദ്ര ബിഇ 05 എന്നിവരോടായിരിക്കും.