സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ യുവതികൾ മുങ്ങി മരിച്ച സംഭവം; രണ്ടു പേർ അറസ്റ്റില്‍
ഉള്ളാളിൽ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉള്ളാളിലെ വാസ്കോ റിസോർട്ട് ഉടമയും മാനേജരുമാണ് അറസ്റ്റിലായത്. ഉടമ മനോഹർ, മാനേജർ ഭരത് എന്നിവർക്കെതിരെ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സ്വിമ്മിങ് പൂളിൽ മൈസൂരു സ്വദേശികളായ പെൺകുട്ടികൾ മുങ്ങി മരിച്ചത്. മൈസൂരു സ്വദേശിനികളായ നിഷിത എം ഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്. വാരന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു യുവതികൾ.