സ്പെഷ്യൽ അലോട്ട്മെന്റ്
2024-25 അധ്യയന വർഷത്തെ ബി.എസ്സി നഴ്സിംഗിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിക്കുവാൻ സാധ്യതയുളള നഴ്സിംഗ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നവംബർ 22 ന് നടക്കും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 21ന് 5 മണിക്കകം ഓൺലൈനായി പുതുതായി കോഴ്സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം.
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്മെന്റുകൾ വഴി സർക്കാർ കോളേജുകൾ ഒഴികെ മറ്റ് കോളേജുകളിൽ പ്രവേശനം നേടിയവർ പ്രവേശനം ലഭിച്ച കോളേജിൽ നിന്നും പുതിയ തീയതിയിൽ വാങ്ങിയ നിരാക്ഷേപപത്രം ഓപ്ഷൻ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ 25 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363,64.